About Us

About Us

about-us

കിഴക്കൻ ഏറനാടിൻ്റെ മലയോര ഗ്രാമമായ കരുവാരകുണ്ടിന്റെ ഭൂതകാലം വറുതിയുടേതാണ്. അധിനിവേശക്കാർ അരങ്ങൊഴിഞ്ഞ ഈ ഗ്രാമത്തിന് ജീവശ്വാസം ലഭിച്ചത് കുടിയേറ്റം വഴി എത്തിച്ചേർന്ന സുമനസ്സുകളാണ്. മണ്ണിനെയും പച്ചപ്പിനെയും പ്രണയിച്ച അവർ ഈ ഊഷര ഭൂമിയിൽ കനകം വിളയിച്ചു. 1940ൽ മുളപൊട്ടി തുടങ്ങിയ ഈ കാർഷിക നവോത്ഥാനത്തിന് ഊർജ്ജം നൽകാൻ കരുവാരകുണ്ടിലെ ദീർഘവീക്ഷണമുള്ള മഹാമനീഷികൾ രൂപംകൊടുത്ത സ്ഥാപനമാണ് കരുവാരകുണ്ട് സർവീസ് സഹകരണ ബാങ്ക്.

about-us

1946 ജൂലൈ 28 ആം തീയതി കരുവാരകുണ്ടിലെയും പരിസരപ്രദേശങ്ങളിലെയും 22 എ ക്ലാസ് മെമ്പർമാർ ഒത്തുകൂടി രൂപീകരിച്ച് രജിസ്റ്റർ ചെയ്തു ഈ സ്ഥാപനം കരുവാരകുണ്ട് പ്രൊഡ്യൂസേഴ്സ് കൺസ്യൂമേഴ്സ‌് ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ 1946 ഓഗസ്റ്റ് നാലിന് പ്രവർത്തനം ആരംഭിച്ചു. ആരംഭത്തിൽ ഇതിൻറെ പ്രവർത്തനപരിധി കാളികാവ്,കരുവാരകുണ്ട്, വെള്ളയൂർ, തൂവൂർ, ചെമ്പ്രശ്ശേരി, പാണ്ടിക്കാട്, വെട്ടിക്കാട്ടിരി എന്നീ വില്ലേജുകളിൽ ആയിരുന്നു. തുടക്കത്തിൽ 1774 മെമ്പർമാരും 45, 720 രൂപ ഓഹരി മൂലധനവും ഉണ്ടായിരുന്നു. പ്രധാനമായും റേഷൻ വിതരണം ആയിരുന്നു പ്രവർത്തന മേഖല. 32 റേഷൻ ഷാപ്പുകൾ സ്ഥാപനത്തിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നു.

കളവള്ളി നാരായണൻ നായർ പ്രസിഡണ്ടും സിഎൻ അഹമ്മദ് മൗലവി വൈസ് പ്രസിഡണ്ടും വട്ടിപ്പറമ്പത്ത് ഗോപാലൻ നായർ, കെ ആർ രാമനുണ്ണി കുറുപ്പ്, കെ എം ശങ്കരൻ നമ്പൂതിരി ഏറാടി, കുഞ്ഞഹമ്മദ് തുടങ്ങിയവരായിരുന്നു പ്രാരംഭ ഭരണസമിതി അംഗങ്ങൾ.

1949 ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയും 1956 ൽ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ആയും രൂപാന്തരം പ്രാപിക്കുകയും ചെയ്തു. പിന്നീട് പഞ്ചായത്തുകൾ തോറും സഹകരണ ബാങ്കുകൾ രൂപീകരിച്ച പ്രവർത്തിക്കണമെന്ന് സർക്കാർ നിർദ്ദേശത്തോടെ 1963ല് പ്രാഥമിക സർവീസ് സഹകരണ ബാങ്ക് ആയി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു.

1369 മെമ്പർമാരും 1910 രൂപ ഓഹരി മൂലധനവുമായി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1965 ബാങ്കിൻറെ സ്വന്തം സ്ഥലത്ത് ഗവൺമെൻറിൽ നിന്നും ലഭിച്ച ഒമ്പതിനായിരം രൂപ കടവും 3000 രൂപ ഗ്രാൻഡും ബാങ്കിൻറെ സ്വന്തം ഫണ്ടിൽ നിന്നെടുത്ത 23000 രൂപയും കൂട്ടി 35,000 രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചു. 62,966 മെമ്പർമാരും ഒരുകോടി 22 ലക്ഷത്തി 3526 രൂപ ഓഹരി മൂലധനവുമായി പുരോഗതിയുടെ പാതയിലാണ്.

പ്രതിസന്ധികൾക്കിടയിലും സഹകാരികളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നതിൻ്റെ പ്രധാന കാരണം സമസ്ത മേഖലകളിലും ഉള്ള ബാങ്കിൻറെ ക്രിയാത്മകമായ ഇടപെടലുകളാണ്.

കരുവാരകുണ്ടിൻ്റെ വാണിജ്യ ശിലാകേന്ദ്രം കിഴക്കേത്തലയായി മാറിയതോടുകൂടി സഹകാരികളുടെ നിർദ്ദേശത്തെ തുടർന്ന് ബാങ്കിൻ്റെ പ്രവർത്തനം 1998 കിഴക്കേത്തലയിലുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റി. പ്രവർത്തന മേഖല വിപുലമാക്കുന്നതിൻ്റെ ഭാഗമായി 1973ല് പാണ്ടിക്കാട് ശാഖയും 2005 പുന്നക്കാട് ശാഖയും തുറന്നു പ്രവർത്തനം ആരംഭിച്ചു ഈ രണ്ടു ശാഖകളും എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടി ലാഭകരമായി പ്രവർത്തിച്ചുവരുന്നു.

വായ്പ മേഖലയിൽ മാത്രമല്ല വായ്പേതര മേഖലകളിലും ബാങ്ക് അതിൻറെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. വളം ഏജൻസികളും കാംകോ മാംഗലൂരുമായി സഹകരിച്ചുകൊണ്ട് അടക്ക സംവരണ കേന്ദ്രവും ആരംഭിക്കുകയുണ്ടായി. സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ആവശ്യമായ മരുന്ന വിതരണം ചെയ്യുക എന്ന് ഉദ്ദേശത്തോടുകൂടി ബാങ്കിന്റെ കീഴിൽ 2015 നീതി മെഡിക്കൽ സ്റ്റോർ ആരംഭിക്കുകയും ചെയ്തു. ഈ രണ്ടു സംരംഭങ്ങളും ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. സാമ്പത്തിക സാമ്പത്തികേതര വിഷയങ്ങളിൽ തനത് മുതിര പതിപ്പിക്കുവാൻ ഈ കാലയളവിൽ സാധ്യമായി എന്നുള്ളത് ജനങ്ങൾക്കിടയിൽ ഈ സ്ഥാപനത്തിനുള്ള വിശ്വാസത്തിൻ്റെയും സ്വന്തം എന്നുള്ള ബോധത്തിന്റെയും പ്രതിഫലനമാണ്.

പ്രാരംഭ കാലത്ത് ലാഭത്തിൽ ആയിരുന്നുവെങ്കിലും പിന്നീട് അറ്റനഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. 2012 വർഷം അന്ത്യം ബാങ്ക് ലാഭത്തിലേക്ക് തിരികെ പ്രവേശിച്ചതിലൂടെ നാളിതുവരെ അംഗങ്ങൾക്ക് ലാഭവിഹിതം നൽകുവാൻ സാധിച്ചു. മാത്രമല്ല എല്ലാവിധ സാമ്പത്തിക സൂചികകളിലും നിക്ഷേപം, വായ്പ, വർക്കിംഗ് ക്യാപിറ്റൽ, അറ്റലാഭം മുതലായ വിപ്ലവകരമായ കുതിപ്പ് രേഖപ്പെടുത്തിയെന്നുള്ളതിന് ബാങ്കിൻറെ സാമ്പത്തിക രേഖകൾ സാക്ഷിയാണ്. ഇത് ബാങ്കിൻറെ വളർച്ചയെ മാത്രമല്ല ഇച്ഛാശക്തിയോടെ ബാങ്ക് അതിൻറെ പ്രതിസന്ധികളെ തരണം ചെയ്തു എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾക്കുള്ള ജനകീയ ഏജൻസിയായി പിറവിയെടുത്ത സ്ഥാപനം നാനാവിധ ആവശ്യങ്ങൾക്കായി വായ്പ നൽകുന്നുണ്ട് അതുപോലെ യാതൊരുവിധ ഏജൻസികളിൽ നിന്നും വായ്പയെടുക്കാതെ സാമ്പത്തിക കാര്യങ്ങളിൽ സ്വയം പര്യാപ്തത ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കാലക്രമേണ പലവിധ ധനകാര്യ സ്ഥാപനങ്ങളും ഇവിടെ സ്ഥാപിതമായെങ്കിലും സാധാരണക്കാരുടെ ആവശ്യങ്ങൾക്കുള്ള വലിയ ആശാകേന്ദ്രവുമായി തലയെടുപ്പോടെ ബാങ്ക് മുന്നോട്ടു ഗമിച്ചുകൊണ്ടിരിക്കുകയാണ്.