കിഴക്കൻ ഏറനാടിൻ്റെ മലയോര ഗ്രാമമായ കരുവാരകുണ്ടിന്റെ ഭൂതകാലം വറുതിയുടേതാണ്. അധിനിവേശക്കാർ അരങ്ങൊഴിഞ്ഞ ഈ ഗ്രാമത്തിന് ജീവശ്വാസം ലഭിച്ചത് കുടിയേറ്റം വഴി എത്തിച്ചേർന്ന സുമനസ്സുകളാണ്. മണ്ണിനെയും പച്ചപ്പിനെയും പ്രണയിച്ച അവർ ഈ ഊഷര ഭൂമിയിൽ കനകം വിളയിച്ചു. 1940ൽ മുളപൊട്ടി തുടങ്ങിയ ഈ കാർഷിക നവോത്ഥാനത്തിന് ഊർജ്ജം നൽകാൻ കരുവാരകുണ്ടിലെ ദീർഘവീക്ഷണമുള്ള മഹാമനീഷികൾ രൂപംകൊടുത്ത സ്ഥാപനമാണ് കരുവാരകുണ്ട് സർവീസ് സഹകരണ ബാങ്ക്.
1946 ജൂലൈ 28 ആം തീയതി കരുവാരകുണ്ടിലെയും പരിസരപ്രദേശങ്ങളിലെയും 22 എ ക്ലാസ് മെമ്പർമാർ ഒത്തുകൂടി രൂപീകരിച്ച് രജിസ്റ്റർ ചെയ്തു ഈ സ്ഥാപനം കരുവാരകുണ്ട് പ്രൊഡ്യൂസേഴ്സ് കൺസ്യൂമേഴ്സ‌് ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ 1946 ഓഗസ്റ്റ് നാലിന് പ്രവർത്തനം ആരംഭിച്ചു. ആരംഭത്തിൽ ഇതിൻറെ പ്രവർത്തനപരിധി കാളികാവ്,കരുവാരകുണ്ട്, വെള്ളയൂർ, തൂവൂർ, ചെമ്പ്രശ്ശേരി, പാണ്ടിക്കാട്, വെട്ടിക്കാട്ടിരി എന്നീ വില്ലേജുകളിൽ ആയിരുന്നു. തുടക്കത്തിൽ 1774 മെമ്പർമാരും 45, 720 രൂപ ഓഹരി മൂലധനവും ഉണ്ടായിരുന്നു. പ്രധാനമായും റേഷൻ വിതരണം ആയിരുന്നു പ്രവർത്തന മേഖല. 32 റേഷൻ ഷാപ്പുകൾ സ്ഥാപനത്തിൻറെ കീഴിൽ പ്രവർത്തിച്ചിരുന്നു.
കളവള്ളി നാരായണൻ നായർ പ്രസിഡണ്ടും സിഎൻ അഹമ്മദ് മൗലവി വൈസ് പ്രസിഡണ്ടും വട്ടിപ്പറമ്പത്ത് ഗോപാലൻ നായർ, കെ ആർ രാമനുണ്ണി കുറുപ്പ്, കെ എം ശങ്കരൻ നമ്പൂതിരി ഏറാടി, കുഞ്ഞഹമ്മദ് തുടങ്ങിയവരായിരുന്നു പ്രാരംഭ ഭരണസമിതി അംഗങ്ങൾ.
More About usWe provide the best opportunities for you to safely deposit your assets with us.
We offer loans at tolerable interest rates that do not turn into a burden for you.
Fund Transfer to Other bank payee, Mobile Recharge, KSEB Bill Payment, Deposit, Loans
Ponnoli building, Wandoor road Pandikkad PO
Mail : kvkscbpkd@gmail.com
Ph : 7510280249, 04832783232
Punnakkad, Karuvarakundu PO
Mail : kvkscbpnkd@gmail.com
Ph : 7510280249, 04931281502
Kallayi building, Kizhakethala Tharish PO
Mail : kvkscb@gmail.com
Ph : 7510280249, 04931281249